ആലപ്പുഴ: സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, സംസ്ഥാന ജനറൽ കൺവീനർ എൻ.വി. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണഘടനസംരക്ഷണ കാവൽ യാത്രയ്ക്ക് നാളെ വൈകിട്ട് 4 ന് മണ്ണഞ്ചേരിയിൽ സ്വീകരണം നൽകും. ഭരണഘടനാ സംരക്ഷണ സദസ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും. സ്വീകരണ സമ്മേളനോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു നിർവഹിക്കും.