ആലപ്പുഴ: ബീച്ച് ഗെയിംസ് സംസ്ഥാന കബഡി മത്സരത്തിന്റെ ഭാഗമായി വിളംബര ദീപസംഗമവും കലാവിരുന്നും ഇന്ന് വൈകിട്ട് 6 ന് ആലപ്പുഴ കടപ്പുറത്ത് നടക്കും. നഗരസഭ അദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എം.അഞ്ജന ആദ്യ ദീപം തെളിയിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും.