കുട്ടനാട് : എൽ.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ യു ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വെളിയനാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സാബു തോട്ടുങ്കൽ നേതൃത്വം നൽകി. മണ്ഡലം കൺവീനർ സി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. ശോഭന സുകുമാരൻ, വത്സമ്മ പുലിക്കൂട്ടിൽ, എസ്.കമലമ്മ ,ഷിബു ലൂക്കോസ്, ടി.ഡി.അലക്സാണ്ടർ, ജി. സൂരജ് തുടങ്ങിയവർ സംസാരിച്ചു.