ആലപ്പുഴ:തകഴി സാഹിത്യ പുരസ്കാര വിതരണം ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിന് തകഴി ശങ്കരമംഗലത്ത് നടക്കും. മന്ത്റി സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്റി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും.
ശ്രീകുമാരൻതമ്പി മന്ത്റി ജി. സുധാകരനിൽ നിന്ന് തകഴി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങും. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സമിതിയംഗം അലിയാർ എം. മാക്കിയിൽ രചിച്ച 'പാടവരമ്പത്ത്' എന്ന കഥാസമാഹാരം മന്ത്റി ജി. സുധാകരന് നൽകി ശ്രീകുമാരൻതമ്പി പ്രകാശനം ചെയ്യും. യു. പ്രതിഭ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ എന്നിവർ പങ്കെടുക്കും.