പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീ മാത്താനം ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം 2 ന് രാവിലെ 9 മുതൽ ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി കെ.പി.ദിലീപ് കുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി .വിനോദ് കത്താനം, പി.കെ.രവി, കെ.എം.അനിരുദ്ധൻ, പി.വി.സത്യശീലൻ, കെ.ജി.ബാബു, വി.കെ.രവീന്ദ്രൻ ,കെ.പി.നടരാജൻ എന്നിവർ സംസാരിക്കും.