ആലപ്പുഴ: സാഗര സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിവിധ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതികൾ പ്രകാരമുള്ള ചികിത്സകൾ ആരംഭിച്ചു. പോളിസികൾ എടുത്തിട്ടുള്ളവർക്ക് കാഷ് ലെസ് ചികിത്സ നടത്താം. ആൻജിയോഗ്രാം, ആൻജിയോപ്ളാസ്റ്റി, ബൈപാസ് സർജറി തുടങ്ങിയവയും കീഹോൾ സർജറിയുൾപ്പെടെയുള്ള എല്ലാവിധ ശസ്ത്രക്രിയകളും പ്രത്യേക പാക്കേജുകൾ പ്രകാരം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.