ambala

അമ്പലപ്പുഴ:പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം സിനിമാ താരം മിനോൺ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പിന്നണി ഗായിക കുമാരി അസ്ന ആലപ്പുഴ മുഖ്യാതിഥിയായി. എൽ.പി .ജയചന്ദ്രൻ, കെ.എം. രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബൈജു ബാസ്റ്റിൻ, കുമാരി ഷിഫാന ഷെരീഫ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ എസ്.ജയലക്ഷ്മി അമ്മ, അദ്ധ്യാപികമാരായ പി.കെ.ഉഷാകുമാരി, വി.കെ.ഗീതാമണി എന്നിവർക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് ഉപഹാരങ്ങൾ നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ ടി. കുഞ്ഞുമോൻ സ്വാഗതവും ഒ.ഷാജഹാൻ നന്ദിയും പറഞ്ഞു.