വള്ളികുന്നം : വിധവയായ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 4 വർഷം കഠിന തടവും 50,000 രൂപാ പിഴയും ശിക്ഷ.വള്ളികുന്നം കടുവിനാൽ നിസാ മൻസിലിൽ അബ്ദുൾ ജബ്ബാറിനെയാണ് മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ശിക്ഷിച്ചത്. 2015 ഫെബ്രുവരി 20 നായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള വയലിൽ പശുവിനെ കെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വള്ളികുന്നം കടുവിനാൽ ഗംഗാ ഭവനത്തിൽ കെ.പ്രസന്നകുമാരിയെ അബ്ദുൾ ജബ്ബാർ വീടുകയറി അക്രമിക്കുകയായിരുന്നു