കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ദേവികുളങ്ങര യൂണിറ്റ് വാർഷികം ബ്ലോക്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. എസ്. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. പത്തിയൂർ ശ്രീകുമാർ, പ്രൊഫ. എസ്. കെ. ഗോവിന്ദൻകുട്ടി കാരണവർ, പുതുപ്പള്ളിസെയ്ത്, എൻ. വിജയൻ, വരവിള ശ്രീനി, എൻ.കെ. കൃഷ്ണൻകുട്ടി, കെ.എൽ. ജയകുമാർ, ആർ. മുരളീധരൻ നായർ എന്നിവർ സംസാരി​ച്ചു. പുതിയ ഭാരവാഹികൾ: എം.ആർ. ജീവൻലാൽ (പ്രസിഡന്റ്), എസ്. രാജേന്ദ്രൻ (സെക്ര ട്ടറി), പി. ഗോപാലകൃഷ്ണപിള്ള (ട്രഷറർ).