ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. മണിയുടെ ചരമദിനമായ മാർച്ച് ആറിന് ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിന്റെ മുന്നോടിയായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും. 18നും 40നും മദ്ധ്യേ പ്രായമുള്ള ആറു മുതൽ 10 വരെ അംഗങ്ങളുള്ള സംഘങ്ങൾക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ് മണി ലഭിക്കും. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവരെയാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങൾക്കുള്ള അപേക്ഷകൾ ഫെബ്രുവരി 10നകം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി പി.ഒ, ആലപ്പുഴ13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477 2239736.