ഹരിപ്പാട്: എൽ.കെ.ജി വിദ്യാർത്ഥിനിയെ സ്കൂളിലെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ വീട്ടിൽ ജോൺസണെയാണ് (54) കരീലക്കുളങ്ങര പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഹരിപ്പാട്ടെ സ്വകാര്യ സ്കൂളിൽ സഹായിയായ ഇയാൾ വിദ്യാർത്ഥിനിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറഞ്ഞു.
ശാരീരിക അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാവ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. സ്കൂളിലെ സഹായിയും, നോട്ടക്കാരനുമായി ജോലി ചെയ്യുന്ന ഇയാൾ ഇടയ്ക്ക് സ്കൂൾ ബസിൽ ക്ളീനറായും പോയിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഹരിപ്പാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരീലകുളങ്ങര സി.ഐ നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശിവപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ജയലക്ഷ്മി, വീണ, സി.പി.ഒ മാരായ പ്രദീപ്, പ്രസന്നൻ, അൻഷാദ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പടികൂടിയത്.