ആലപ്പുഴ:ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ഓഷ്യാനസ് അണ്ടർവാട്ട‌ർ ടണൽ എക്സ്പോയുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നീക്കാനുള്ള ഉത്തരവാദിത്വം ഡി.ടി.പി.സി ഏറ്റെടുത്തു.പൊതുജന താത്പര്യപ്രകാരമാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു.

എക്സ്പോ നടത്തിപ്പിന്റെ കാലാവധി നീട്ടിക്കിട്ടാൻ ആലപ്പുഴ നഗരസഭാ ചെയർമാൻ കോഴ ആവശ്യപ്പെട്ടെന്ന ഓഷ്യാനസ് പ്രതിനിധിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഓഷ്യാനസിനു അനുമതി നല്കുമ്പോൾ തുറമുഖ ഓഫീസർ, മാലിന്യം നീക്കുന്നതു സംബന്ധിച്ചോ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട വകുപ്പുകളുടെ ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചോ പ്രതിപാദിച്ചിരുന്നില്ല. ഓഷ്യാനസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച സാഹചര്യത്തിൽ, മാലിന്യം നീക്കം ചെയ്യൽ വെല്ലുവിളിയായി. മാലിന്യനിർമാർജനം അത്യാവശ്യമായതിനാൽ ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പൊതുജന താത്പര്യാർത്ഥം ഡി.ടി.പി.സി വഴി ഇക്കാര്യം ഏ​റ്റെടുക്കുകയായിരുന്നു.