t

ഹരിപ്പാട്: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കരുവാറ്റ കടുവൻകുളങ്ങരയിൽ നടത്തിയ സെക്കുലർ അസംബ്ളി കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. നന്ദുഗോപൻ അദ്ധ്യക്ഷനായി. എസ്. സുരേഷ്, രുഗ്മിണി രാജു, ആർ. മനോജ്, ജി. സിനുകുമാർ, വി. രാജു, പി.ടി. മധു, ശ്രീജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.