വള്ളികുന്നം: മൊബൈൽ ഫോൺ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു ബംഗാൾ സ്വദേശി വിദ്യുത് മിശ്രയെയാണ് (28) വള്ളികുന്നം പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് ചൂനാട് റബ്ബർ മുക്കിന് സമീപമുള്ള വീട്ടിനുള്ളിൽ ചാർജ്ജ് ചെയ്യാനായി കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ ജനൽ വഴി കൈക്കലാക്കി കടക്കാൻ ശ്രമിക്കുകയായിരുന്നു. വിവരറിഞ്ഞെത്തിയ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.