a

മാവേലിക്കര: തഴക്കര 1175ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ഗുരുക്ഷേത്രത്തിന് മുന്നിൽ പുതുതായി പണികഴിപ്പിച്ച അലങ്കാര ഗോപുരത്തിന്റെ സമർപ്പണ കർമ്മം ശിവഗിരിമഠം വിശാലാനന്ദ സ്വാമി നിർവ്വഹിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മൊട്ടയ്ക്കൽ സോമൻ, ശാഖാ സെക്രട്ടറി ഡി.ജയപ്രകാശ്, തജി താച്ചയിൽ, കെ.നടരാജൻ എന്നിവർ സംസാരിച്ചു. തഴക്കര ശ്രീലയം വീട്ടിൽ എം.കെ.ചെല്ലമ്മയുടേയും സഹോദരൻ എൻ.പീതാംബരന്റെയും സ്മരണയ്ക്കായി സി.ധർമ്മരാജനും ഷീജ ധർമ്മരാജനും ചേർന്നാണ് അലങ്കാര ഗോപുരം പണികഴിപ്പിച്ചത്.