കുട്ടംപേരൂർ ആറിന്റെ ഇരുകരകളിലും ബണ്ട്

12 കോടിയുടെ ഭരണാനുമതി

മാന്നാർ: കുട്ടംപേരൂർ ആറിന്റെ ഇരുകരകളിലും ബണ്ടുകൾ നിർമ്മിക്കുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി. 50 മീറ്റർ ആറ് പുനർനിർമ്മിക്കുന്നതിനും ഇരുകരകളിലും ബണ്ടുകൾ നിർമ്മിക്കുന്നതിനുമായി 12 കോടി രൂപയുടെ വി​ശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു.ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി, മന്ത്രി തോമസ് ഐസക്ക്, ചെങ്ങന്നൂർ എം.എൽ.എ, സജി ചെറിയാൻ, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് , ഇറിഗേഷൻ ചീഫ് എൻജിനി​യർ ഷംസുദീൻ എന്നിവരുടെ സാനിദ്ധ്യത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനമായത്.കുട്ടംപേരൂർ ആറിന്റെ നവീകരണ പ്രവർത്തനത്തിന് പ്രവർത്തനത്തിന് നബാർഡിൽ നിന്നും അനുവദിച്ച നാലു കോടി രൂപ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.