ആലപ്പുഴ:രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടത് സർക്കാരിനോട് കേന്ദ്രം പ്രതികാര ബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അഭിപ്രായപ്പെട്ടു.

പ്രതിരോധിക്കാം കേന്ദ്ര ഉപരോധത്തെ എന്ന മുദ്രാവാക്യവുമായി ജോയിന്റ് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. സന്തോഷ് കുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ.ഹരിദാസ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സി.സുരേഷ് നന്ദിയും പറഞ്ഞു. ആലപ്പുഴ മിനി സിവിൽ സ്​റ്റേഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ കെ.ജി.ഐബു, സി.പ്രസാദ്, ജോബിൻ കെ.ജോർജ്, വി.ഡി.അബു,ജെ.ഉദയൻ, എസ് ഷഹീർ, എം.ആർ രാജേഷ്, വി.തങ്കച്ചൻ, ഷൈലേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.