
 ഗുരുദേവ പ്രതിഷ്ഠാ വാർഷികം 4ന്
ചേർത്തല:ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം) ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 8ന് ആറാട്ടോടെ സമാപിക്കും.
നാളെ പുലർച്ചെ മഹാഗണപതിഹോമം, കലശാഭിഷേകം,രാവിലെ 8ന് നാരായണീയ പാരായണം,10.30നും 11നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. തുടർന്ന് ഉത്സവ വിഭവ സമർപ്പണവും കൊടിയേറ്റ് സദ്യയും. വൈകിട്ട് 7ന് സംഗീതസദസ്, രാത്രി 9ന് കൊല്ലം യവനിക അവതരിപ്പിക്കുന്ന നാടകം- കേളപ്പൻ ഹാജരുണ്ട്. 2ന് രാവിലെ 7.30ന് നവക പഞ്ചഗവ്യ കലശാഭിഷേകം, 8ന് ശ്രീബലി,വൈകിട്ട് 7ന് സംഗീതസദസ്, 8ന് ശ്രീഭൂതബലി, രാത്രി 9ന് കുച്ചിപ്പുടി തുടർന്ന് നൃത്തകലാസന്ധ്യ. 3ന് പുലർച്ചെ മുതൽ വിവിധ ഹോമ-അഭിഷേകങ്ങൾ, വൈകിട്ട് 7ന് സംഗീതസദസ്,രാത്രി 9ന് നൃത്തസന്ധ്യ. 4ന് ഗുരുദേവ പ്രതിഷ്ഠയുടെ 36-ാമത് വാർഷിക ദിനം. രാവിലെ 8നും വൈകിട്ട് 5.45നും ശ്രീബലി,6.30ന് ദീപാരാധന,മുളപൂജ,വൈകിട്ട് 7ന് ആലപ്പി രമണൻ ഗുരുദേവ പ്രഭാഷണം നടത്തും.രാത്രി 8ന് ശ്രീഭൂതബലി,വിളക്കിനെഴുന്നള്ളിപ്പ്,8.30ന് പിന്നണി ഗായിക ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം.
5ന് വൈകിട്ട് 7ന് ബിജു തിരുവല്ല പ്രഭാഷണം നടത്തും.രാത്രി 9ന് കഥകളി. 6ന് ദേവീ ഉത്സവം,വൈകിട്ട് 6.30ന് ദേശതാലപ്പൊലി സമിതിയുടെ നേതൃത്വത്തിൽ പണതാലപ്പൊലി വരവ്. തുടർന്ന് നാടക പ്രവർത്തകനും ഗാനരചയിതാവുമായ ഷാജി ഇല്ലത്തിനെ ആദരിക്കും. രാത്രി 8.30ന് തിരുവനന്തപുരം ഭരത ക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസംഗീത നാടകം-ഉലകുടയ പെരുമാൾ.7ന് എ ഗ്രൂപ്പിന്റെ വകയായി പുണർതം പള്ളിവേട്ട മഹോത്സവം, വൈകിട്ട് 4ന് കാഴ്ചശ്രീബലി,6ന് പഞ്ചവാദ്യം,7ന് പഞ്ചാരിമേളം,രാത്രി 8ന് ദീപാരാധന,വെടിക്കെട്ട്,9ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ അവതരിപ്പിക്കുന്ന സംഗീതസദസ്,11ന് നാടകം. 8ന് ബി ഗ്രൂപ്പിന്റെ വകയായി പൂയം ആറാട്ട് മഹോത്സവം, രാവിലെ 7ന് തൈപ്പൂയാർച്ചന, 8ന് പൂയംതൊഴൽ,9.30ന് ഓട്ടൻതുള്ളൽ, 10.30ന് മഹാനിവേദ്യ പ്രസാദ വിതരണം, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്,ആറാട്ട്,വലിയ കാണിക്ക, രാത്രി 8ന് ദീപാരാധന, കരിമരുന്ന്,8.30ന് തിരുവനന്തപുരം ജ്വാല കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നൃത്തനാടകം- മഹാശക്തി.11ന് ചലച്ചിത്ര സംഗീത സംവിധായകൻ കെ.എസ്.ബിനു ആനന്ദ് അവതരിപ്പിക്കുന്ന സംഗീത സദസ്.12ന് വലിയകുരുതി തർപ്പണം,കൊടിയിറക്ക്.
കൊടിക്കയർ ഘോഷയാത്ര ഇന്ന്
പുത്തനമ്പലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്ര സന്നിധിയിൽ നിന്ന് സദാനന്ദൻ കുറുപ്പംതറ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് കൊടിക്കയർ ഘോഷയാത്ര പുറപ്പെടും. അലങ്കരിച്ച രഥത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ എത്തുന്ന ഘോഷയാത്രയ്ക്ക് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകും.ഷഷ്ഠി വ്രതാചരണത്തിന്റെ ഭാഗമായി ഇന്ന് വിശേഷാൽ പൂജകൾ നടക്കും. 11ന് കാവടി പ്രദക്ഷിണം,12ന് ഷഷ്ഠി പൂജ, ഒരുകുടം പാലഭിഷേകം, പഞ്ചാമൃതാഭിഷേകം, മഹാനിവേദ്യ സമർപ്പണം, 2ന് പ്രസാദമൂട്ട്.