മാവേലിക്കര : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ സ്ത്രീശാക്തീകരണ വിഭാഗമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തിച്ചിറ ഗ്രൂപ്പിന്റെ പ്രഥമ മേഖല സമ്മേളനം .ഫാ.മാത്യു വി.തോമസ് ഉദ്ഘാടനം ചെയ്തു. ഫാ.എബ്രഹാം ജോർജ് അദ്ധ്യക്ഷനായി. നവജ്യോതി മോംസ് ഡയറക്ടർ അനി വർഗീസ്, ആനിമേറ്റർ ജോയ്സ് തോമസ്, ട്രഷറർ റീത്ത മനു, മേരി വർഗീസ്, മിനി ബാബു, ശാമുവൽ വർഗീസ്, പി.സി അലക്സാണ്ടർ, കുസുമം ജോസഫ്, നവജ്യോതി മോംസ് പത്തിച്ചിറ ഗ്രൂപ്പ് കോഡിനേറ്റർ മറിയക്കുട്ടി സൈമൺ എന്നിവർ സംസാരിച്ചു.