മാവേലിക്കര : പക്ഷാഘാതത്തെ തുടർന്ന് ചികി്തസയിലുള്ള അറന്നൂറ്റിമംഗലം രാജീവ് ഭവനത്തിൽ രാജേഷിന് ജീവകാരുണ്യ കൂട്ടായ്മയായ വോയ്സ് ഒഫ് അറന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് 1,13,000 രൂപ ചികിത്സ സഹായമായി നൽകി. ഉണ്ണിസുകുമാരപിള്ള, സന്തോഷ് കൃഷ്ണൻ, സരിത ചന്ദ്രദാസ് എന്നിവരാണ് രാജേഷിന്റെ വീട്ടിലെത്തി തുക കൈമാറിയത്.