മാവേലിക്കര: സ്ത്രീകളെ ആക്രമിച്ച് മാല കവരുന്നത് പതിവാക്കിയ മോഷ്‌ടാവ് മാവേലിക്കര പൊലീസിന്റെ പിടിയിലായെന്ന് സൂചന. പ്രഭാതങ്ങളിൽ ക്ഷേത്ര ദർശനത്തിനു പോകുന്നവരുടെയും രാത്രികാലത്ത് യാത്രചെയ്യുന്നരുടെയും ആഭരണങ്ങളാണ് പിടിച്ചുപറിച്ചിരുന്നത്.

തട്ടാരമ്പലത്തിന് സമീപം രാവിലെ ക്ഷേത്രദർശനത്തിന് പോയ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിന്റെ അന്വേഷണമാണ് മോഷണ പരമ്പര നടത്തിയ പ്രതിയെപ്പറ്റി സൂചന നൽകിയത്. മാവേലിക്കര, കായംകുളം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിലായി 16 മോഷണ കേസുകളാണ് അടുത്തകാലത്തായി രജിസ്റ്റർ ചെയ്തത്. എല്ലായിടത്തും സ്ത്രീകളാണ് കവർച്ചയ്ക്ക് ഇരയായത്.