തുറവൂർ :കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തുറവൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ടി മാത്യു അദ്ധ്യക്ഷനായി. സെമിനാറിൽ രാജേഷ് എസ് വള്ളിക്കോട് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത സോമൻ, എസ്.വി ബാബു, മുംതാസ് സുബൈർ, സ്വാഗത സംഘം ചെയർമാൻ പി.കെ സാബു, കൺവീനർ എം.ജി.നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഡി.ജോഷി, കെ.എസ്.ശ്രീദേവി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ സ്മരണാർത്ഥം കെ.എസ്.ടി.എ. ഉപജില്ലാക്കമ്മറ്റി തുറവുർ വെസ്റ്റ് ഗവ. യു.പി സ്ക്കൂളിന് മൈക്ക് സ്റ്റെറ്റും പ്രസംഗപീഠവും കൈമാറി.