ചാരുംമൂട് : കുടശ്ശനാട്‌ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ 7 ന് മകരപ്പൊങ്കാല എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 7.30ന് ഭക്തിഗാനാർച്ചന , വൈകിട്ട് 6 .30ന് കൊട്ടിപ്പാടി സേവ. രാത്രി 8 .30 ന് നൃത്തനൃത്യങ്ങൾ . പുനഃപ്രതിഷ്ഠാ വാർഷികദിനമായ 3 ന് രാവിലെ രാവിലെ 10. 30ന് കലശപൂജ , രാത്രി 10ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും .