ചാരുംമൂട് : നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പാലമേൽ കഞ്ചികോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരു യുവാവിനെയും രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു. കഞ്ചിക്കോട് തണ്ടാനുവിള കോളനിക്ക് സമീപത്തു നിന്ന് പാലമേൽ തടത്തിമേൽ വീട്ടിൽ അരുണിനെയാണ് (27) അറസ്റ്റ് ചെയ്തത് .ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന പാലമേൽ പൂവണ്ണാൽ തടത്തിൽ അൻസാരി, അടൂർ സ്വദേശി അഭിലാഷ് എന്നിവർക്കെതിരെ കേസെടുത്തു.. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ കുമാർ, അശോകൻ ,അനു , രാജീവ്, അരുൺ ചന്ദ്രൻ , ,ഡ്രൈവർ സുനിൽകുമാർ വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.