ആലപ്പുഴ: പൂന്തോപ്പ് കൈതമുറ്റം ശ്രീനാഗരാജ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിച്ച് 9 ന് അവസാനിക്കും. നാളെ വൈകിട്ട് 5 ന് വിഗ്രഹ വിളംബരഘോഷയാത്ര വൈകിട്ട് 6.30 ന് വിഗ്രഹ പ്രതിഷ്ഠ. 3ന് രാവിലെ 10 ന് വരാഹാവതാരം. 4 ന് രാവിലെ 10 ന് നരസിംഹാവതാരം, 5 ന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, തുടർന്ന് ഉണ്ണിഉൗട്ട് ,വൈകിട്ട് 6.30 ന് പ്രഭാഷണം. 6 ന് രാവിലെ 7 ന് ഗോവിന്ദപട്ടാഭിഷേകം,11.30 ന് പ്രഭാഷണം,വൈകിട്ട് 5.30 ന് വിദ്യാരാജഗോപാലമന്ത്രാർച്ചന. 8 ന് രാവിലെ 9.30 ന് മൃത്യുഞ്ജയഹോമം,10.30 ന് കുചേലാഗമനം. 9 ന് രാവിലെ 10 ന് സ്വർഗാരോഹണം,12 ന് പ്രഭാഷണം,വൈകിട്ട് 5 ന് അവഭൃഥസ്നാനം.