bank

ആലപ്പുഴ: യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി തുടങ്ങിയ 48 മണിക്കൂർ സമരം ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രകടനവും ധർണയും നടത്തി. ആലപ്പുഴയിൽ നടന്ന ധർണ സി.എെ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം ഉദ്ഘാടനം ചെയ്തു. വി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.സന്തോഷ് കുമാർ, സി.ജയരാജ്, രജീഷ് കുമാർ, ജോസഫ് ജയിംസ്, ജയഗോപാൽ, ബി.മുരളികുമാർ, പി.മണിക്കുട്ടൻ നായർ തുടങ്ങിയർ സംസാരിച്ചു. ടി.രഘുവരൻ, കെ.വി.നിസാർ അഹമ്മദ്, എസ്.സുരേഷ്, ഇ.വി.പ്രമോദ്, വി.കെ.രമേശൻ, നീൽ ജോസഫ്,ജോർജ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.