ആലപ്പുഴ: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര നാളെ അരൂർ നിയോജകമണ്ഡലത്തിലെ പെരുമ്പളത്ത് നിന്നാരംഭിക്കും. വൈകിട്ട് 3ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി നടക്കുന്ന പദയാത്ര 23 ന് ആലപ്പുഴ ബീച്ചിൽ സമാപിക്കും. കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതാക്കൾ, എം.പിമാർ, എം.എൽ.എ.മാർ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ പെരുമ്പളം പഞ്ചായത്തിൽ പര്യടനം നടത്തും. 3 ന് തൈക്കാട്ടുശ്ശേരി, 4 ന് അരൂർ,5 ന് വയലാർ,6ന് ചേർത്തല, 7 ന് മാരാരിക്കുളം , 9 ന് അമ്പലപ്പുഴ ,10ന് കാർത്തികപ്പള്ളി ,11 ന് ഹരിപ്പാട്,12 ന് കായംകുളം നോർത്ത് ,13 ന് കായംകുളം സൗത്ത് ,14 ന് മാവേലിക്കര ,15 ന് നൂറനാട് ,16 ന് മാന്നാർ ,17 ന് ചെങ്ങന്നൂർ എന്നീ ബ്ളോക്ക് കമ്മിറ്റികളിലും 18,19 20 തീയതികളിൽ കുട്ടനാട് നിയോജകമണ്ഡലത്തിലും 22 ന് ആലപ്പുഴ നോർത്ത് ബ്ലോക്കിലും 23 ന് ആലപ്പുഴ സൗത്ത് ബ്ലോക്കിലും പര്യടനം നടക്കും.