ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് 261-ാം നമ്പർ ശാഖായോഗം വക വലിയപറമ്പ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 6.30 ന് ചെണ്ടമേളം,8 ന് ഭാഗവതപാരായണം,10 നും വൈകിട്ട് 4 നും ഒാട്ടൻതുള്ളൽ,5 ന് പടയണിയും വേഷച്ചമയങ്ങളും, രാത്രി 9 ന് നാടകം,1 ന് ആറാട്ട്,1.30 ന് ആറാട്ട് കലശാഭിഷേകം,2 ന് കലം പൊങ്കാല,2.30 ന് ഗുരുതി,കൊടിയിറക്ക്.