ആലപ്പുഴ : ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ പുന്നപ്ര പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. . ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ജി.മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു. തോട്ടപ്പള്ളി സുഭാഷ് ബാബു വിഷയാവതരണം നടത്തി. ജി.ഉത്തമൻ അലിയാർ എം.മാക്കിയിൽ, കെ.എം.രവീന്ദ്രൻ, കെ.മാധവൻ, ടി.വി.സാബു, ജി. ബാബു, കൈനകരി അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.ചന്ദ്രബാബു സ്വാഗതതവും ദേവരാജൻ കല്ലൂപ്പറമ്പിൽ നന്ദിയും പറഞ്ഞു.