കുട്ടനാട് : മുട്ടാർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വാഹനങ്ങളിൽ ജലവിതരണത്തിന് നടപടിയില്ലെന്ന് പരാതി. മിത്രക്കരി സെന്റ്‌ സേവ്യേഴ്‌സ്‌ സ്കൂൾ, നെല്ലാനിക്കൽ കോളനി, പന്ത്രണ്ടിൽ ലക്ഷംവീട്, നടുക്കോട് ഭാഗം, മിത്രക്കരി ദേവിക്ഷേത്രം, മിത്രമഠംകോളനി, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളംലഭിക്കാതെ നാട്ടുകാർ പൊറുതിമുട്ടുകയാണ്.

നീരേറ്റുപുറം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനോട്‌ തൊട്ടടുത്തുസ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് മുട്ടാർ പഞ്ചായത്ത്. പഞ്ചായത്തിന്റെവിവിധ വാർഡുകളിൽകുടിവെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകളുംടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം മാത്രം കിട്ടാനില്ല. മുട്ടാർ പി എച്ച് ഇ ഡി ഗ്രൗണ്ടിൽവർഷങ്ങൾക്കുമുമ്പ് പതിനായിരക്കണക്കിന് ലിറ്റർവെള്ളം സംഭരിക്കാൻ കഴിയുന്ന ഓവർഹെഡ് ടാങ്ക് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ചിരുന്നു. എന്നാൽ ടാങ്കിൽവെള്ളമെത്തിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. വരൾച്ച ശക്തമായതോടെകിലോമീറ്ററുകൾ താണ്ടിയാൽ പോലുംഒരിറ്റുതുള്ളിവെള്ളംപോലുംകിട്ടാനില്ലെന്നതാണ്സ്ഥിതി. അടിയന്തിരമായി ഈ പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പഞ്ചായത്തംഗം ബോബൻജോസ് ആവശ്യപ്പെട്ടു.