a

മാവേലിക്കര : കൃഷി വകുപ്പിന്റെ ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി സ്പെഷ്യൽ സബ് ജയിലിൽ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഡി.ഐ.ജി എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭചെയർപേഴ്സൺ ലീല അഭിലാഷ് അദ്ധ്യക്ഷയായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.അനിത, അസി.ഡയറക്ടർ സി.ആർ.രശ്മി, ഫീൽഡ് ഓഫിസർ എം.എൻ.പ്രസാദ്, കല്ലിമേൽ ദയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസ്, ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ, ജോൺ നൈനാൻ, പി.കെ.വർഗീസ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡി.ഐ.ജി എസ്.സന്തോഷ്, ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.