മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ കാർത്തിക പൊങ്കാല 3ന് നടക്കും. രാവിലെ 6.30ന് ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചലച്ചിത്ര താരം അനന്യ ഉദ്ഘാടനം ചെയ്യും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ നാലു ദിക്കുകളിലേക്കുള്ള റോഡുകൾ ചെട്ടികുളങ്ങര പഞ്ചായത്തിന്റേയും മാവേലിക്കര നഗരസഭയുടേയും നേതൃത്വത്തിൽ വ്യത്തിയാക്കും. .