ചേർത്തല : ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം) ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. 8ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 10.30നും 11നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് ഉത്സവ വിഭവ സമർപ്പണവും കൊടിയേറ്റ് സദ്യയും.വൈകിട്ട് 7ന് സംഗീതസദസ്, രാത്രി 9ന് നാടകം. നാളെ രാവിലെ 7.30ന് നവക പഞ്ചഗവ്യ കലശാഭിഷേകം, 8ന് ശ്രീബലി,വൈകിട്ട് 7ന് സംഗീതസദസ്, 8ന് ശ്രീഭൂതബലി, രാത്രി 9ന് കുച്ചിപ്പുടി തുടർന്ന് നൃത്തകലാസന്ധ്യ. 4ന് ഗുരുദേവ പ്രതിഷ്ഠയുടെ 36-ാമത് വാർഷിക ദിനം,രാവിലെ 8നും വൈകിട്ട് 5.45നും ശ്രീബലി,6.30ന് ദീപാരാധന,മുളപൂജ,വൈകിട്ട് 7ന് ആലപ്പി രമണൻ ഗുരുദേവ പ്രഭാഷണം നടത്തും.രാത്രി 8ന് ശ്രീഭൂതബലി,വിളക്കിനെഴുന്നള്ളിപ്പ്,8.30ന് പിന്നണി ഗായിക ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം.