suku

ചാരുംമൂട്: വീട്ടിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ തട്ട് ഇളക്കുന്നതിനിടെ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം കൊട്ടയ്ക്കാട്ട് വിളയിൽ സുകുവാണ് (45) മരിച്ചത്. ചുനക്കര വടക്ക് കറുകവിളയിൽ രത്നാകരന്റെ വീടിന്റെ രണ്ടാം നിലയിലെ പുതിയ മുറിയുടെ പണികൾ നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

മുറിയുടെ കോൺക്രീറ്റ് രണ്ടാഴ്ച മുമ്പാണ് നടന്നത്. തട്ടുകൾ ഇളക്കി മാറ്റുന്നതിനിടെ കോൺക്രീറ്റ് ഇടിഞ്ഞു താഴ്ന്നതോടെ സുകു കോൺക്രീറ്റിനും ഭിത്തിക്കും ഇടയിൽപ്പെട്ട് അമർന്നു. അപകട സമയം മറ്റ് മൂന്ന് തൊഴിലാളികൾ താഴെ ഭിത്തി തേക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഇവർ വിവരം അറിയിച്ചതോടെ മാവേലിക്കരയിൽ നിന്ന് ഫയർഫോഴ്സും കുറത്തികാട് പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനോടുവിൽ ഭിത്തിയുടെ കല്പുകൾ ഇളക്കിയാണ് സുകുവിനെ പുറത്തെടുത്തത്. 108 ആംബുലൻസിൽ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കുറത്തികാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.