ചേർത്തല:പൂച്ചാക്കൽ തേവർവട്ടം ഗവ. സ്‌കൂളിലെ 1982 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒരുമ ഫൗണ്ടേഷൻ ഉദ്ഘാടനവും പൂർവവിദ്യാർത്ഥി സംഗമവും നാളെ നടക്കും.സ്‌കൂളിനൊപ്പം നാടിന്റെ വികസനവും ലക്ഷ്യമിട്ടാണ് കമ്പനിആക്ട് പ്രകാരം തേവർവട്ടം ഒരുമ ഫൗണ്ടേഷൻ രൂപവത്കരിച്ചതെന്ന് ജനറൽ കൺവീനർ ജോസിതോമസ്,പ്രസിഡന്റ് കെ.പി.മധു,സെക്രട്ടറി വി.വിക്രമൻ,പി.ജയലത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് നടക്കുന്ന സംഗമം പൂർവ്വ അദ്ധ്യാപകൻ പൂച്ചാക്കൽ ഷാഹുൽഉദ്ഘാടനം ചെയ്യും.വി.എസ്.എസ്.സി ഡയറക്ടർ ഡോ.ഡി.സോമനാഥ് ഒരുമ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യും.