rbi

 മൊബൈൽ ആപ്പ് പുറത്തിറക്കിയത് റിസർവ് ബാങ്ക്

ന്യൂഡൽഹി: കാഴ്‌ചപരിമിത‌ർക്ക് കറൻസി നോട്ടുകളുടെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ (മണി) ആപ്പ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പുറത്തിറക്കി. ഒരിക്കൽ ഇൻസ്‌റ്രാൾ ചെയ്‌താൽ, ആപ്പ് ഓഫ്‌ലൈനായും (ഇന്റർനെറ്ര് ഇല്ലാതെയും) പ്രവർത്തിക്കും. ഗൂഗിൾ പ്ളേ സ്‌റ്റോർ, ഐ.ഒ.എസ് ആപ്പ് സ്‌റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം.

നോട്ട് അസാധുവാക്കലിന് ശേഷം, റിസർവ് ബാങ്ക് പുതിയ രൂപകല്‌പനയിൽ ഒട്ടേറെ നോട്ടുകൾ പുറത്തിറക്കിയിരുന്നു. ഇവ തിരിച്ചറിയാൻ കാഴ്‌ചവൈകല്യമുള്ളവർ പ്രയാസം നേരിടുന്നതിനാലാണ് സഹായകമായി പുതിയ ആപ്പ് റിസർവ് ബാങ്ക് അവതരിപ്പിച്ചത്.

ആപ്പിന്റെ പ്രവർത്തനം

മണി ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുക. തുടർന്ന്, ആപ്പിൽ കയറിയ ശേഷം മൊബൈൽ കാമറ ഉപയോഗിച്ച് നോട്ട് സ്‌കാൻ ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. വോയിസ് കൺട്രോളിലൂടെ ആപ്പ് ഓപ്പൺ ചെയ്‌ത് സ്‌കാൻ ഓപ്‌ഷൻ തിരിഞ്ഞെടുക്കാനാകും. സ്‌കാൻ ചെയ്ത നോട്ടിന്റെ മൂല്യം ആപ്പ് ഓഡിയോയായി പറഞ്ഞു തരും. ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് നിലവിൽ ഓഡിയോ ഉള്ളത്.