ന്യൂഡൽഹി: ഇക്കൊല്ലം മുതൽ സി.ബി.എസ്.ഇയുടെ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമാക്കി. 75ശതമാനത്തിൽ കൂടുതൽ ഹാജർ നേടിയ വിദ്യാർത്ഥികൾക്കുമാത്രമേ ഫെബ്രുവരി 15ന് തുടങ്ങുന്ന ബോർഡ് പരീക്ഷയ്‌ക്ക് അഡ്മിറ്റ് കാർഡ് അയയ്‌ക്കൂ. ഹാജർ കുറവുള്ള വിദ്യാർത്ഥികൾ ജനുവരി ഏഴിന് മുൻപ് സി.ബി.എസ്.ഇ റീജിയണൽ ഓഫീസുകളിലെത്തി രേഖാമൂലം കാരണം വ്യക്തമാക്കണം.