crude

ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് എണ്ണവില കൂടിയ സാഹചര്യത്തിൽ പശ്ചിമേഷ്യ വിട്ട് മറ്റ് എണ്ണ ഉത്പാദകരെ തേടി കേന്ദ്രസർക്കാർ. കൂടിയാലോചനകൾക്കായി കഴിഞ്ഞദിവസം ധന, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ യോഗം ചേർന്നു.

ഇന്ത്യൻ ജി.ഡി.പി കഴിഞ്ഞപാദത്തിൽ ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് വളർ‌ച്ചാ ഇടിവ് കുറിച്ചിരുന്നു. ക്രൂഡോയിൽ വില കൂടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റ് എണ്ണ ഉത്‌പാദകരെ തേടുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ അടക്കമുള്ള രാജ്യങ്ങളെ സമീപിക്കാനാണ് നീക്കം. നിലവിൽ ചെറിയ അളവിൽ ഇവിടങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.

ഇറാക്ക്, സൗദി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ മുഖ്യപങ്ക് എണ്ണയും വാങ്ങുന്നത്. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില വീണ്ടും കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് വില ബാരലിന് 69.11 ഡോളറിൽ നിന്നുയർന്ന് 69.50 ഡോളറിലും യു.എസ്. ക്രൂഡ് വില 63.73 ഡോളറിൽ നിന്നുയർന്ന് 64.09 ഡോളറിലുമെത്തി.

എന്തുകൊണ്ട്

പുതിയ തീരങ്ങൾ?

പെട്രോൾ, ഡീസൽ വില മേലോട്ട്

പെട്രോൾ

₹78.84

 ഇന്നലെ 10 പൈസ ഉയർന്നു

 രണ്ടു ദിവസത്തിനിടെ കൂടിയത് 17 പൈസ

ഡീസൽ

 ₹73.51

 ഇന്നലെ 16 പൈസ കൂടി

 രണ്ടു ദിവസത്തിനിടെ വർദ്ധന

 പൊന്നിൻ വില മുന്നോട്ട്

ഒരു പവന് എത്ര

കൊടുക്കണം?

ഇറാൻ - അമേരിക്ക സംഘർഷം മൂലം ആഗോളതലത്തിൽ സ്വർണവിലയും കൂടുകയാണ്. ഇന്നലെ കേരളത്തിൽ പവൻ, ഗ്രാം വിലകൾ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 29,680 രൂപയും ഗ്രാമിന് 3,710 രൂപയുമാണ് വില. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി (കുറഞ്ഞത് 5%), മൂന്ന് ശതമാനം ജി.എസ്.ടി., ഒരു ശതമാനം സെസ് എന്നിവ കൂടി ചേർത്ത് 32,350 രൂപയെങ്കിലും നൽകണം.