chandrashekhar-azad

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് തീഹാർ ജയിലിൽ കഴിയുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹിയിലെ ദീൻദയാൽ ഉപാദ്ധ്യയ ആശുപത്രിയിലേക്ക്

മാറ്റി. ആസാദിന് ചികിത്സ നിഷേധിക്കുന്ന നടപടിക്കെതിരെ പ്രിയങ്കാഗാന്ധി ഉൾപ്പടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

ഫ്‌ലെബോടൊമി എന്ന ചികിത്സയുടെ ഭാഗമായി അസുഖബാധിതനായ ആസാദിന് രണ്ടാഴ്ചയിലൊരിക്കൽ രക്തം മാറ്റിവയ്ക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും രണ്ടാഴ്ചയിലൊരിക്കൽ അദ്ദേഹത്തിന് രക്തം മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും എയിംസിലെ ഡോക്ടർ ഹർജിത് സിംഗ് ഭട്ടിയാണ് വെളിപ്പെടുത്തിയത്. കൃത്യമായി ചികിത്സ ചെയ്തില്ലെങ്കിൽ രക്തം കട്ട പിടിക്കുന്നതിനും ഹൃദയാഘാതം സംഭവിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് ഡിസംബർ 21 ന് ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ഭീം ആർമി നേതാവായ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.