ന്യൂഡൽഹി: മുൻകേരള ഗവർണർ ത്രിലോകി നാഥ് ചതുർവേദി (ടി.എൻ. ചതുർവേദി ,90) അന്തരിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2004 ഫെബ്രുവരി 25 മുതൽ ജൂൺ വരെയായിരുന്നു കേരള ഗവർണർ പദവി വഹിച്ചിരുന്നത്.
മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും 1984 മുതൽ 1989 വരെ ഇന്ത്യയുടെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലുമായിരുന്ന അദ്ദേഹം 2002 മുതൽ 2007 വരെ കർണാടക ഗവർണറായിരുന്നു. സിക്കന്തർ ഭക്തിന്റെ നിര്യാണത്തെ തുടർന്ന് 2004 ഫെബ്രുവരി 25 മുതൽ ജൂൺ വരെ കേരള ഗവർണറുടെ ചുമതലയും വഹിച്ചു.
1991ൽ പദ്മവിഭൂഷണൽ നൽകി ആദരിച്ചു. നിലവിൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ചെയർമാൻ പദവി വഹിച്ചുവരികയായിരുന്നു.