ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിൽ സാരമായി പരിക്കേറ്റ

സർകലാശാലാ യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് അടക്കം 19 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്.

കാമ്പസിലെ സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയുംം ,സെർവർ റൂം സെർവർ റൂം അടിച്ചുതകർക്കുകയും ചെയ്തെന്ന

ആരോപണം ഉന്നയിച്ചാണ് കേസ്.

മുഖമൂടി ധരിച്ച് മാരകായുധങ്ങളുമായി ഇരുട്ടിന്റെ മറവിലെത്തിയ അക്രമി സംഘം നടത്തിയ അഴിഞ്ഞാട്ടത്തിൽ ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതോളം വിദ്യാർത്ഥികളെയും അദ്ധ്യാപികയെയും ക്രൂരമായി മർദ്ദിച്ച് രണ്ട് ദിവസമായിട്ടും അക്രമികളിൽ

ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ് ,ആക്രമണത്തിന് ഇരയായവർക്കെതിരെ കേസെടുത്ത വിചിത്ര നടപടിയും വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നേരെ അക്രമുണ്ടായതിന്റെ തലേദിവസമായ ജനുവരി 4ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികൾ കാമ്പസിൽ അതിക്രമം കാണിച്ചതായാണ് സെക്യൂരിറ്റി ജീവനക്കാർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.വിദ്യാർത്ഥികൾ കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ റൂമിൽ അതിക്രമിച്ച് കയറി വാതിലിന്റെ ചില്ല് തകർക്കുകയും സെർവർ റൂമിലെ ഫൈബർ ഒപ്ടിക് കേബിളുകളും സെർവറും ബയോമെട്രിക് സംവിധാനങ്ങളും തകരാറിലാക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 5ന് പൊലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്..അന്ന് രാത്രിയാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരേ മുഖം മൂടി ആക്രമണമുണ്ടായത്.