india-growth-
INDIA GROWTH

ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളെ കണ്ടെത്താൻ ദി ഇക്കണോമിസ്‌റ്റ് മാഗസിന്റെ ഇക്കണോമിസ്‌‌റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ.ഐ.യു) നടത്തിയ സർവേയിൽ മലപ്പുറത്തിന് ഒന്നാം റാങ്ക്.

നാലാം റാങ്കുമായി കോഴിക്കോടും പത്താംറാങ്കുമായി കൊല്ലവും 13 ാം റാങ്കുനേടി തൃശൂരും തൊട്ടുപിന്നിലുണ്ട്.

ഇന്ത്യയിൽ നിന്ന് വേറൊരു നഗരവും ആദ്യ പത്തിനുള്ളിൽ ഇടം നേടിയിട്ടുമില്ല.

2015-2020 കാലയളവിൽ 44.1ശതമാനം വളർച്ച കൈവരിച്ചാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. കോഴിക്കോട് 34.5 ശതമാനവും കൊല്ലം 31.1ശതമാനവും തൃശൂർ 30.2 ശതമാനവും വളർന്നുവെന്നും സർവേയിൽ കണ്ടെത്തി.

ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യാ വിഭാഗത്തിൽ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് സർവേ. ഇന്ത്യയിൽ നിന്ന് ഗുജറാത്തിലെ സൂററ്റ് (27), തമിഴ്നാട്ടിലെ തിരുപ്പൂർ (30) എന്നീ നഗരങ്ങളും റാങ്കിംഗ് പട്ടികയിലുണ്ട്.

കഴിഞ്ഞ നവംബറിൽ ബി.ബി.സി നടത്തിയ നഗരങ്ങളുടെ വളർച്ച സൂചിപ്പിക്കുന്ന സർവേയിൽ ഡൽഹി ഒന്നാം റാങ്ക് നേടിയിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സൂററ്റ് എന്നിവ ആദ്യ 20നുള്ളിലും ഇടം നേടിയിരുന്നു.

ഇ.ഐ.യു സർവേ: ആദ്യ പത്ത് റാങ്കുകൾ

(വളർച്ച ശതമാനത്തിൽ)

1 മലപ്പുറം (ഇന്ത്യ) ....................................44.1 %

2. കാൻ തോ (വിയറ്റ്‌നാം).....................36.7 %

3. സുഖിയാൻ(ചൈന)....................... .. 36.6%

4. കോഴിക്കോട് (ഇന്ത്യ ).............................34.5%

5. അബൂജ (നൈജീരിയ............................34.2%

6. സൂഷൗ (ചൈന)................................... 32.5 %

7. പുഷിയാൻ (ചൈന).............................32.2%

8. ഷാർജ (യു.ഇ.ഇ) ....................................32.2%

9. മസ്‌ക്കറ്റ് (ഒമാൻ) ....................................31.4%

10. കൊല്ലം (ഇന്ത്യ) .....................................31.1%