aodhya

ന്യൂഡൽഹി: മതം മാറിയ ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ഹിന്ദു, സിക്ക്, ബുദ്ധ മതസ്ഥർക്ക് ലഭിക്കുന്ന സംവരണം ദളിത് ക്രിസ്ത്യാനികൾക്കും നൽകണമെന്നാണ് ആവശ്യം. ക്രിസ്തു മതത്തിലും ജാതി വിവേചനമുണ്ടെന്നും, മതത്തിലെ ഉന്നത വിഭാഗക്കാർ തങ്ങളുടെ ചടങ്ങുകളിലും മറ്റും പങ്കെടുക്കാറില്ലെന്നും നാഷണൽ കൗൺസിൽ ഒഫ് ദളിത് ക്രിസ്ത്യൻസ് നൽകിയ ഹർജിയിൽ പറയുന്നു.. മതം മാറിയാലും സാമൂഹിക പിന്നാക്കാവസ്ഥയിൽ മാറ്റം വരുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ക്രിസ്ത്യാനികൾക്കിടയിലെ പിന്നാക്കാവസ്ഥ മുസ്ലീങ്ങൾക്കിടയിലും ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ്, ഹർജി കേൾക്കുന്നതിന് അടിയന്തരമായി ബെഞ്ച് രൂപീകരിക്കുമെന്ന് അറിയിച്ചു