ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹി ലജ്പത‌്നഗറിൽ ബി.ജെ.പി നടത്തിയ ഗൃഹസമ്പർക്ക പരിപാടിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷായ‌്ക്കെതിരെ ഗോബാക്ക് വിളിച്ച കൊല്ലം സ്വദേശിയും അഭിഭാഷകയുമായ സൂര്യ രാജപ്പനും സുഹൃത്ത് ഹരിണയും ദക്ഷിണ ഡൽഹിയിലെ ഫ്ളാറ്റ് ഒഴിഞ്ഞു. തങ്ങളെ നൂറോളം വരുന്ന ബി.ജെ.പി പ്രവർത്തകർ വീടിനുള്ളിൽ മണിക്കൂറോളം ബന്ദിയാക്കിയെന്നും പൊലീസ് എത്തിയാണ് മോചിപ്പിച്ചതെന്നും സൂര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അത്യാവശ്യ സാധനങ്ങളുമെടുത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയ യുവതികൾ ബി.ജെ.പി അനുഭാവികൂടിയായ ഫ്ളാറ്റുടമയുടെ നിർദ്ദേശപ്രകാരം ഫ്ളാറ്റ് ഒഴിയുകയും ചെയ്‌തു.