ന്യൂഡൽഹി: ഒഡീഷ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയായ നീലാഞ്ചൽ ഇസ്‌പാട് നിഗം ലിമിറ്റഡിൽ (എൻ.ഐ.എൻ.ഐ.എൽ) ആറ് പൊതുമേഖലാ കമ്പനികൾക്കുള്ള ഓഹരികൾ വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിതല സമിതി അനുമതി നൽകി.
കേന്ദ്ര പൊതുമേഖലാ കമ്പനികളായ മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിംഗ് കോർപറേഷൻ ലിമിറ്റഡ് (49.78%), നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ (10.10%), മെക്കോൺ (0.68%), ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് (0.68%), ഒഡീഷ സർക്കാർ കമ്പനികളായ ഇൻഡസ്ട്രീസ് പ്രൊമോഷൻ ആൻഡ് ഇൻവെസ്‌റ്റ്മെന്റ് കോർപറേഷൻ ഒാഫ് ഒഡീഷ ലിമിറ്റഡ് (12%), ഒഡീഷ മൈനിംഗ് കോർപറേഷൻ (20.4) എന്നിവയുടെയും ഒാഹരികളാണ് വിറ്റഴിക്കുക.
ഗുജറാത്തിലെ ജാംനഗർ ആയുർവേദ ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ദേശീയ പദവിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പദവി നൽകാൻ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.