sc
SC

ന്യൂഡൽഹി: പൗരന്റെ സ്വകാര്യ സ്വത്തിന്മേൽ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഹിമാചൽ പ്രദേശത്തുകാരിയായ വൃദ്ധയുടെ സ്ഥലം അവരുടെ അവകാശമില്ലാതെ റോഡ് നിർമ്മിക്കാൻ സർക്കാ‌ർ ഏറ്റെടുത്ത കേസിലാണ് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, അജയ് റെസ്ഗോ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഉടമസ്ഥന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അതിനാൽ സ്ഥലം തിരികെ വിട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.