ന്യൂഡൽഹി : തീഹാർ ജയിലിലുള്ള 'ഭീം ആർമി' തലവൻ ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകാൻ . ഡൽഹി തീസ് ഹസാരെ കോടതി നിർദ്ദേശിച്ചു. ഡൽഹി 'എയിംസി'ൽ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖർ ആസാദിന്റെ ഹർജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഥുൽ വർമയുടേതാണ് ഉത്തരവ്.പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിന് ആസാദിനെ ഡിസംബർ 21നാണ് ദരിയാഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിലാണ്. ചന്ദ്രശേഖർ ആസാദിന്റെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ഹർജിത് സിംഗ് ഭട്ടി ആവശ്യപ്പെട്ടിരുന്നു. രക്തം കട്ടിയാകുന്ന 'പോളിസൈതീമിയ' എന്ന അസുഖമാണ് ആസാദിന്.