cpm-

ന്യൂഡൽഹി:കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ വിവേചനപരവും നിഷേധാത്മകവുമായ സമീപനം സ്വീകരിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഡിസംബറിലെ 1600 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം കൈമാറിയില്ല. തൊഴിലുറപ്പ് പദ്ധതി കുടിശിക 1215 കോടി രൂപയാണ്. 2019--20 വർഷത്തിൽ 24915 കോടി രൂപ പൊതുകടമായി എടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നിരിക്കെ ഇത് 16602 കോടി രൂപയായി ഏകപക്ഷീയമായി വെട്ടിച്ചുരുക്കി. നെല്ല് സംഭരണ താങ്ങുവില ഇനത്തിൽ 1035 കോടി രൂപ കിട്ടേണ്ടതുണ്ട്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഇനത്തിൽ 2100 കോടി രൂപ കേരളം ആവശ്യപ്പെട്ടെങ്കിലും ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാറാകണം. .

ജനുവരി 17മുതൽ 19 വരെ തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റി യോഗം ചേരും. ജനുവരി എട്ടിലെ പൊതുപണിമുടക്ക് വലിയ വിജയമാക്കിയ എല്ലാ വിഭാഗം ആളുകളെയും പി.ബി അഭിനന്ദിച്ചു. പണപ്പെരുപ്പ നിരക്ക് ഉയരുന്നതിലും ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റത്തിലും ആശങ്ക പ്രകടപ്പിച്ചു.ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ ബാഗ്ദാദിൽ അമേരിക്ക കൊലപ്പെടുത്തിയതിനെ പി.ബി അപലപിച്ചു.