supreme-court

ന്യൂഡൽഹി: ഭരണഘടന അനുച്ഛേദം 131 പ്രകാരമാണ് പൗരത്വനിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ അന്യായം നൽകിയത്. കേന്ദ്ര സർക്കാർ നിയമത്തിനെതിരെ സംസ്ഥാനങ്ങൾക്ക് ഈ അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി ഫയൽചെയ്യാം. സാധാരണ ഗതിയിൽ കേന്ദ്രം കൊണ്ടുവരുന്ന നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുള്ള ഹർജികൾ അനുച്ഛേദം 32 പ്രകാരമാണ് സമർപ്പിക്കാറുള്ളത്. അതേസമയം സ്യൂട്ട് ഹർജി നിലനിൽക്കുമോയെന്നതിൽ നിയമവിദഗ്ദ്ധർക്കിടയിൽ രണ്ടു അഭിപ്രായമുണ്ട്.

2011ൽ

131-ാം അനുച്ഛേദ പ്രകാരം കേന്ദ്രനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാകില്ലെന്ന് 2011-ൽ മദ്ധ്യപ്രദേശ് സർക്കാർ നൽകിയ കേസിൽ സുപ്രീം കോടതി വിധിച്ചു. ആർട്ടിക്കിൾ 32 പ്രകാരം തന്നെ ഹർജി നൽകാമെന്നാണ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

2014ൽ

ജാർഖണ്ഡ് കേസിൽ 2014ൽ ജസ്റ്റിസ് ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചത് 131-ാം അനുച്ഛേദ പ്രകാരം തന്നെ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ്‌.


പരിഗണനയിൽ

ഒരു സംസ്ഥാനത്തിന് കേന്ദ്ര നിയമത്തിനെതിരെയോ മറ്റ് സംസ്ഥാനങ്ങൾക്കെതിരെയോ സുപ്രീംകോടതിയെ സമീപിക്കേണ്ടത് ഏത് വകുപ്പുപ്രകാരമാണെന്ന തർക്കം ഇപ്പോൾ ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.