bjp

ന്യൂഡൽഹി: അമിത് ഷായുടെ പിൻഗാമിയായി ബി.ജെ.പിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ തിങ്കളാഴ്‌ച തിരഞ്ഞെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ദിവസമാണ് തിങ്കളാഴ്ച. വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ ദേശീയ അദ്ധ്യക്ഷനാകുമെന്ന് ഉറപ്പുള്ളതിനാൽ മറ്റാരും പത്രിക സമർപ്പിക്കാനിടയില്ല. ബി.ജെ.പിയുടെ 36 സംസ്ഥാന ഘടകങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ പാർട്ടി തുടങ്ങിയത്.

അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് പാർട്ടി ചുമതലകൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് 2019 ജൂണിലാണ് ജെ.പി. നദ്ദയെ വർക്കിംഗ് പ്രസിഡന്റാക്കിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ ജെ.പി. നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്.